ബണ്ട്വാള്‍ (www.evisionnews.co): കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായിക്കെതിരെ വധിഭീഷണി മുഴക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പടെ മൂന്ന് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബണ്ട്വാളില്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശി കാര്‍ത്തിക്ക് (30), ബണ്ട്വാളിലെ സച്ചിന്‍ (25), അമ്മുഞ്ജെയിലെ നിഷാന്ത് (23) എന്നിവരെയാണ് ബണ്ട്വാള്‍ താലൂക്ക് പോലീസ് അറസ്റ്റു ചെയ്തത്. യാണ് സംഘം ഭീഷണി മുഴക്കിയത്.
ദക്ഷിണ കന്നഡയില്‍ മിഥുന്‍ റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കരിയങ്കളയില്‍ വിജയാഘോഷത്തിനിടെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മിഥുന്‍ റായിക്ക് നേരെ ഭീഷണിമുഴക്കിയത്. മിഥുന്‍ റായിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Post a Comment
0 Comments