Type Here to Get Search Results !

Bottom Ad

ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു


ദേശീയം (www.evisionnews.co): രാജസ്ഥാനിലെ കരൗലിയില്‍ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണ് ഈക്രൂരത കാണിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല. അയല്‍വാസിയായ ആണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് ഈ ക്രൂരത കാണിച്ചത്. കുറച്ചു സമയത്തിന് ശേഷം കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നിന്നും രക്തം വരാന്‍ തുടങ്ങിയതോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഉടന്‍ തന്നെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ നിയമം പൂര്‍ണമായും ബാധകമായിരിക്കില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad