Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂലിന്റെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍


ദേശീയം (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ രണ്ടു എം എല്‍ എ മാറും ബി ജെ പിയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഈ അഞ്ചു എം എല്‍ എ മാരും ഡല്‍ഹിയിലുണ്ട്. വാര്‍ത്ത ബി.ജെ.പി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് സ്ഥിരീകരിച്ചു. 'എത്ര എം.എല്‍.എമാരും കോണ്‍സിലര്‍മാരും വരുന്നുണ്ടെന്ന് എനിക്ക് കൃത്യമായി അറിയില്ല. ചിലര്‍ ദല്‍ഹിയിലുണ്ടെന്നും കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേരുമെന്നും അറിയാന്‍ കഴിഞ്ഞു. മുകുള്‍ റോയിയാണ് സംഘത്തെ നയിക്കുന്നത്. അദ്ദേഹവും ദല്‍ഹിയിലുണ്ട്.' ദിലീപ് ഘോഷ് പറഞ്ഞു. വരാനിരിക്കുന്ന ഏഴ് മാറ്റങ്ങളില്‍ ആദ്യത്തേതാണ് ഇതെന്ന് മുകുള്‍ റോയ് പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad