Type Here to Get Search Results !

Bottom Ad

പൊതുനിരത്തില്‍ യുവാവിന് പോലീസ് മര്‍ദനം: തടയാന്‍ ശ്രമിച്ച ഭാര്യയെയും മര്‍ദിച്ചു

തിരുവനന്തപുരം (www.evisionnews.co): തിരുവല്ലയില്‍ പൊതുനിരത്തില്‍ യുവാവിന് പോലീസ് മര്‍ദനം. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് യുവാവിനെ പോലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനം സഹിക്ക വയ്യാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയ യുവാവിഅമ്മയും ഭാര്യയും നോക്കി നില്‍ക്കെനെ ആളുകള്‍ നോക്കിനില്‍ക്കെ റോഡിലിട്ട് വീണ്ടും മര്‍ദ്ദിച്ചു.

യായിരുന്നു മര്‍ദ്ദനം. തടയാനെത്തിയ ഭാര്യയെയും പോലീസുകാര്‍ മര്‍ദ്ദിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ സിറ്റി പൊലീസ് കമ്മീഷണര്‍ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. തിരുവല്ലം പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ സൈമന്‍, സി.പി.ഒ ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടി.

യുവാവിനെതിരെ പോക്‌സോ കേസ് പ്രകാരം സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് സ്റ്റേഷനകത്ത് വെച്ച് പോലിസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഇറങ്ങിയോടുകയുമായിരുന്നു. റോഡിലിട്ട് യുവാവിന്റെ കൈയിലും കാലിലും പൊലീസുകാര്‍ ബൂട്ടിട്ട് ചവിട്ടുന്നതും തടയാനെത്തിയ ഭാര്യയെ പോലീസ് മുട്ടുകാലിന് തൊഴിച്ച് മാറ്റുന്നതും വീഡിയോയിലുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad