കാസര്‍കോട് (www.evisionnews.co): ആരാധനാലയത്തില്‍ കയറി അതിക്രമം കാട്ടിയതായി പരാതി. സംഭവത്തില്‍ ആരാധനാലയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പരവനടുക്കം പാലിച്ചിയടുക്കത്താണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ആരാധനാലയത്തില്‍ അതിക്രമിച്ചു കയറുകയും ആരാധന തടസപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചുപോയ സംഘം പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ പോയപ്പോള്‍ വീണ്ടുമെത്തി ആരാധനലായ വളപ്പിലുണ്ടായിരുന്ന ബെഞ്ചും ഡെസ്‌കും നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആരാധനാലയത്തില്‍ കയറി അതിക്രമം കാട്ടിയതായി പരാതി: നാലുപേര്‍ക്കെതിരെ കേസെടുത്തു
11:24:00
0
കാസര്‍കോട് (www.evisionnews.co): ആരാധനാലയത്തില്‍ കയറി അതിക്രമം കാട്ടിയതായി പരാതി. സംഭവത്തില്‍ ആരാധനാലയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയില്‍ നാലുപേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി പരവനടുക്കം പാലിച്ചിയടുക്കത്താണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ആരാധനാലയത്തില്‍ അതിക്രമിച്ചു കയറുകയും ആരാധന തടസപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചുപോയ സംഘം പ്രാര്‍ത്ഥന കഴിഞ്ഞ് വിശ്വാസികള്‍ പോയപ്പോള്‍ വീണ്ടുമെത്തി ആരാധനലായ വളപ്പിലുണ്ടായിരുന്ന ബെഞ്ചും ഡെസ്‌കും നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments