Type Here to Get Search Results !

Bottom Ad

ചെമ്മനാട് കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണ്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ


ചെമ്മനാട് (www.evisionnews.co): സിവില്‍ സര്‍വീസ് രംഗത്തും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷയിലും മികച്ചനേട്ടം നേടിയ കാസര്‍കോടിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് അടിത്തറ പാകിയ മണ്ണാണ് ചെമ്മനാടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. മാഫ് ജാക്കേഴ്‌സ് സ്‌പോര്‍ട്ടിന്‍ഗ് ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ബയോളജി സയന്‍സില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടിയ മാഫ് ജാക്കേഴ്സ് ക്ലബ് അംഗം അബ്ലസ് മുഹമ്മദ് ഷംനാടിനുള്ള മാഫ്ജാക്കേഴ്‌സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു. സഹീദ് എസ്.എ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി മുണ്ടാംകുലം, സി.എല്‍ ഹമീദ്, നാസര്‍ വടക്കുംഭാഗം, സിദ്ദീഖ് എം.എ, അല്‍ത്താഫ്, റിഷാദ് പ്രസംഗിച്ചു. സി.ടി റിയാസ് സ്വാഗതവും ഷംസുദ്ധീന്‍ ചിറാക്കല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad