Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി 'ഹിമായ' പദ്ധതി ബ്രോഷര്‍ പ്രകാശനം ചെയ്തു


ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച 'ഹിമായ' പദ്ധതിയുടെ ബ്രോഷര്‍ യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്‍മാന് യഹ്‌യ തളങ്കര ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ദുബൈ ചാപ്റ്റര്‍ ചെയര്മാന് ബി.എം മഹമൂദ് ബങ്കരക്ക് നല്‍കി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി. ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. കെ.എം.സി.സി ദുബൈ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡണ്ട് എം.സി ഹസൈനാര്‍ ഹാജി എടച്ചാക്കൈ ഉദ്ഘാടനം ചെയ്തു. അഡ്വ. ഹനീഫ് ഹുദവി റമസാന്‍ ഉല്‍ബോധന പ്രസംഗം നടത്തി.

സംസ്ഥാന കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ പികെ അന്‍വര്‍ നഹ ഭാരവാഹികളായ ഹനീഫ ചെര്‍ക്കളം, അഡ്വ. ഇബ്രാഹിം ഖലീല്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസബഹ് കീഴരിയൂര്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, മണ്ഡലം സെക്രട്ടറി റൗഫ് ബാവിക്കര, മുജീബ് കമ്പാര്‍, മുഹമ്മദലി മാസ്റ്റര്‍, ബി.എ മഹമൂദ് ബങ്കര, അസ്്‌ലം പടിഞ്ഞാര്‍, എസ്‌കെഎസ്എസ്എഫ് കാസറകോട് ജില്ലാ ഓര്‍ഗനസിംഹ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍, മഹമൂദ് ഹാജി പൈവളിക, സി.എച്ച്് നൂറുദ്ദീന്‍, ഇ.ബി അഹമ്മദ്, യൂസഫ് മുക്കൂട്, അബ്ദുറഹിമാന്‍ ബീച്ചാരക്കടവ്, റാഫി പള്ളിപ്പുറം, അബ്ബാസ് കെ.പി, അഷ്‌റഫ് പാവൂര്‍, ഫൈസല്‍ മുഹസിന്‍ തളങ്കര, സലാം തട്ടാനാച്ചേരി, അയ്യൂബ് ഉറുമി, ഇബ്രാഹിം ബേരിക്ക, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, സി.എ ബഷീര്‍, ഷാജഹാന്‍, ബഷീര്‍ പാറപ്പള്ളി, റഷീദ് ആവിയില്‍, മുനീര്‍ ഓട്ടി, ഷബീര്‍ കൈതക്കാട്, സത്താര്‍ വടക്കുമ്പാട്, ഷരീഫ് ചന്തേര, സലാം മാവിലാടം, ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad