കാസര്‍കോട് (www.evisionnews.co): മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന കേസില്‍ രണ്ടു പേര്‍കൂടി അറസ്റ്റിലായി. ബേഡഡുക്ക മുള്ളങ്കോട്ടെ പി. മനോഹരന്‍ (45), അമ്മങ്കോട്ടെ എ. കമലാക്ഷന്‍ (46) എന്നിവരെയാണ് കാസര്‍കോട് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 26നാണ് മുള്ളന്‍പന്നിയുടെ കറിയുമായി കുണ്ടംകുഴി നീര്‍ളക്കയയിലെ കെ. ഭാസ്‌കരന്‍ (47), ബേഡഡുക്ക തലേക്കുന്നിലെ വി.കെ കൃഷ്ണന്‍ നായര്‍ (63) എന്നിവരെ വനംവകുപ്പ് പിടികൂടിയത്. ബാക്കിയുള്ള നാലു പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ ഹര്‍ജി പരിഗണിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ടുപേര്‍ കീഴടങ്ങിയത്.

Post a Comment
0 Comments