ദേശീയം (www.evisionnews.co): വോട്ടെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണാതായി. വോട്ടിംഗ് യന്ത്രങ്ങളുടെ ചുമതലയുള്ള അര്‍ണബ് റോയി (30)യെ ആണ് കാണാതായത്. ഇലക്ഷന്‍ ഡ്യൂട്ടിയുടെ ഭാഗമായി വ്യാഴാഴ്ച പോളിടെക്നിക് കോളജിലെത്തിയ അര്‍ണബിനെ ഉച്ചഭക്ഷണത്തിന് ശേഷം കാണാതാവുകയായിരുന്നു. ഏപ്രില്‍ 29ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാദിയ ജില്ലയിലെ റാണാഘട്ട് പാര്‍ലമെന്റ് സീറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍.
ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അര്‍ണബിന്റെ രണ്ട് ഫോണുകളും നിലവില്‍ സ്വിച്ച് ഓഫ് ആണ്. ഇവിഎമ്മുകളുടെയും വിവി പാറ്റുകളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അര്‍ണബ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

Post a Comment
0 Comments