Type Here to Get Search Results !

Bottom Ad

ദളിതനെന്ന് പറഞ്ഞ് വോട്ടുചെയ്യാന്‍ അനുവദിച്ചില്ല: മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരയുന്ന വീഡിയോ വൈറല്‍


ദേശീയം (www.evisionnews.co): ദളിതനായതിന്റെ പേരില്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വോട്ടു ചെയ്യാന്‍ അനുവദിക്കാതെ അവഹേളിച്ചെന്ന ആരോപണവുമായി കൈരാനയിലെ ദളിത് വോട്ടര്‍. കരഞ്ഞുകൊണ്ടാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. ശ്യാംലി നയാ ബസാറില്‍ താമസിക്കുന്ന പ്രസാദിനും കുടുംബത്തിനുമാണ് പോളിങ് ബൂത്തില്‍ അവഹേളനം നേരിടേണ്ടി വന്നത്. ബൂത്ത് നമ്പര്‍ 40ല്‍ വോട്ടു ചെയ്യാനായി പോയ തങ്ങളെ ദളിതനായതിന്റെ പേരില്‍ അകത്തു കയറാന്‍ സമ്മതിച്ചില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad