Type Here to Get Search Results !

Bottom Ad

ഉദ്യോഗസ്ഥരെ കൂട്ട്പിടിച്ച് സി.പി.എം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: മുസ്ലിം ലീഗ്

കാസർകോട് (www.evisionnews.co): വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിഫുലമായ സംവിധാനങ്ങളും, സൗകര്യങ്ങളും ഒരുക്കുമ്പോൾ നിലവിൽ വോട്ടർ പട്ടികയിലുള്ളവരെ സി.പി.എം. ജില്ലാ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പല കാരണങ്ങൾ പറഞ്ഞ് ഭരണകക്ഷി അനകൂല ഉദ്യോഗസ്ഥരേയും, ബി.എൽ.ഒ.മാരെയും ഉപയോഗിച്ച് യഥാർത്ഥ വോട്ടർമാരെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുകയാണെന്നു് മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം ആരോപിച്ചു. 

പരാജയഭീതി പൂണ്ട സി.പി.എം. യു.ഡി.എഫ് കേന്ദ്രങ്ങളിലെ ബൂത്ത്കളിൽ നിന്നും പരമാവധി വോട്ടർമാരെ നീക്കം ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നിർദ്ദേശം നൽകീട്ടുള്ളത്. ഇതിന് ജില്ലാ ഭരണകൂടം കൂട്ടുനിൽക്കുകയാണ്, അതിർത്തി പ്രദേശങ്ങളിൽ ബി.ജെ.പി. വ്യാപകമായി കള്ളവോട്ട് ചേർക്കുന്നതിൽ മൗനം പാലിച്ച സി.പി.എം.യു.ഡി.എഫിന്റെ വോട്ടുകൾ ഒഴിവാക്കാനാണ് പരാതി നൽകിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽപോലും രാഷ്ട്രിയ പക്ഷപാതിത്വം കാണിക്കുകയാണെന്നും,തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ കാറ്റിൽ പറത്തി പൊതു സ്ഥലം കയ്യേറി സി.പി.എം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നത് ബന്ധപ്പെട്ടവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി..കാസർകോട് പാർലിമെന്റ് നിയോജക മണ്ഡലത്തിൽ നീതി പൂർവ്വമായ തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം.സി. ഖമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.

ഫാസിസ്റ്റ് ശക്തികളുടെ കയ്യിൽ നിന്നും രാജ്യത്തെ രക്ഷിക്കാനും മതേതര ജനാധിപത്യ സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിനും ശക്തി പകരാൻ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താനെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങി പ്രവർത്തിക്കണമെന്നും യോഗം ആഹ്വാനം ചെയതു. നിയോജക മണ്ഡലങ്ങളിൽ ജില്ലാ ഭാരവാഹികൾക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ചുമതല നൽകി. 

സി.ടി.അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, ടി.ഇ. അബ്ദുള്ള, എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. എ.ജി.സി.ബഷീർ, എം.എസ് മുഹമ്മദ് കുഞ്ഞി, അസീസ് മരിക്കെ, കെ.മുഹമ്മദ്‌ കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ.ബാവ, പി.എം. മുനീർ ഹാജി, മൂസ്സാ ബി.ചെർക്കള, എ.എം.കടവത്ത്, കെ.എം. ഷംസുദ്ദീൻ ഹാജി, കെ.ഇ.എ.ബക്കർ , എം.അബ്ബാസ്, കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള, എ.ബി.ശാഫി, അഡ്വ: എം.ടി.പി കരീം, തെരുവത്ത് മൂസ്സ ഹാജി, പി.എം. ഫാറൂഖ് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad