കാസര്‍കോട് (www.evisionnews.co): ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയെ വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ എ.ജി.സി ബഷീറിനെതിരായ കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ പൊലീസിന് കനത്ത വിലനല്‍കേണ്ടി വരുമെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും മുന്നറിയിപ്പു നല്‍കി.
പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. എന്താണ് പ്രസംഗിച്ചതെന്ന് പോലും കേള്‍ക്കാ തെയാണ് സി.പി.എമ്മിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പെരിയയില്‍ കൊലവിളി പ്രസംഗം നടത്തുകയും പിന്നീട് രണ്ട് ചെറുപ്പക്കാരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും ചെയ്ത സംഭവമുണ്ടായിട്ടും കൊലക്ക് പ്രചോദനമായ രീതിയില്‍ പ്രസംഗം നടത്തിയ സി.പി.എം നേതാവ് വി.പി.പി മുസ്തഫക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് എ.ജി.സി ബഷീറിനെതിരെ കേസെടുക്കാന്‍ കാണിച്ച ആവേശം എന്തിനു വേണ്ടിയാണെന്ന് പൊതുജനങ്ങള്‍ക്കറിയാം.
സി.പി.എമ്മിന്റെ വളണ്ടിയര്‍ ടീമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട്ടെ പൊലീസിലെ ചിലയാളുകള്‍ തീകൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ഓര്‍മിപ്പിച്ചു. സി.പി.എമ്മിന് ദാസ്യവേല ചെയ്യുന്ന ഒരു വിഭാഗത്തിന്റെ ചെയ്തികള്‍ കൊണ്ട് പൊതുജനങ്ങള്‍ക്ക് വിശ്വാസമില്ലത്തവരായി ജില്ലയിലെ പൊലിസ് മാറായിരിക്കുകയാണ്.
എ.ജി.സി ബഷീറിനെതിരായ നീക്കത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് അടക്കമുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പുനല്‍കി.
Post a Comment
0 Comments