ഉപ്പള (www.evisionnews.co): ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10മണിയോടെ ഉപ്പള മണിമുണ്ടയിലാണ് ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിയുതിര്‍ത്തത്. കല്യാണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒരു സംഘത്തെ മറ്റൊരുസംഘം തടഞ്ഞുനിര്‍ത്തി കയ്യേറ്റം ചെയ്യുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പറയുന്നത്. ഇതിനിടെ അടിയേറ്റ് ഒരു യുവാവിന്റെ കണ്ണിന് പരിക്കേറ്റു. വിവരമറിഞ്ഞ് രാത്രി തന്നെ മഞ്ചേശ്വരം പൊലീസ് എത്തി മണിമുണ്ടയിലും പരിസരത്തും കാവലേര്‍പ്പെടുത്തി. മാസങ്ങളായി ഉപ്പളയിലും പരിസരത്തും പൊലീസിനെയും നാട്ടുകാരെയും തോക്കിന്റെയും മറ്റ് ആയുധങ്ങളുടെയും മുള്‍മുനയില്‍ നിര്‍ത്തി ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. ഇത്തരം സംഘങ്ങളെ ഭയന്നാണ് നാട്ടുകാര്‍ കഴിയുന്നത്. ഉപ്പളയില്‍ പൊലീസ് സ്റ്റേഷന്‍ അനുവദിച്ചതായി മാസങ്ങള്‍ക്ക് മുമ്പേ ഉത്തരവുണ്ടായെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല.
Post a Comment
0 Comments