Type Here to Get Search Results !

Bottom Ad

ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട് (www.evisionnews.co): ബസിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ മാണിമൂലയിലാണ് അപകടം. ഭജനമന്ദിരത്തിന് സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന മാണിമൂല ബെള്ളിപ്പാടിയിലെ ബെള്ളിയപ്പ ഗൗഡ (54)യാണ് മരിച്ചത്. ബന്തടുക്ക- സുള്യ റൂട്ടില്‍ ഓടുന്ന ഗുരുജി ബസ് ആണ് അപകടത്തില്‍പെട്ടത്. ബെള്ളിയപ്പയെ ഇടിച്ചതോടെ നിയന്ത്രണംവിട്ട് ബസ് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ഭാര്യ: ഗങ്കമ്മ. മക്കള്‍: ജയശ്രീ, രോഹിതാശ്വ, വിദ്യാശ്രി. മരുമക്കള്‍: ധനഞ്ഞ്ജയന്‍, പ്രവീണ്‍.

Post a Comment

0 Comments

Top Post Ad

Below Post Ad