(www.evisionnews.co) കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തും. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പ്രചാരണത്തിനാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്.
നാളെ രാവിലെ പത്തിന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന ഹെലികോപ്ടറില്‍ വയനാട്ടില്‍ എത്തും. തുടര്‍ന്ന് 10.30ന് മാനന്തവാടിയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. 12.15ന് പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. ഒന്നരക്ക് പുല്‍പള്ളിയില്‍ നടക്കുന്ന കര്‍ഷക സംഗമം പ്രിയങ്ക ഉദ്ഘാടനം ചെയ്യും. മൂന്നിന് നിലമ്പൂരിലും നാലിന് അരീക്കോടും നടക്കുന്ന പൊതുയോഗങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.

Post a Comment
0 Comments