Type Here to Get Search Results !

Bottom Ad

ഹൈബി ഈഡന്റെ കാരുണ്യ തണലില്‍ കൃപേഷിന് വീടൊരുങ്ങി:പാല്‍കാച്ചല്‍ നാളെ


പെരിയ (www.evisionnews.co): പെരിയയിലെ ഇരട്ട കൊലക്കിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. കൃപേഷിന്റെ ബന്ധുകള്‍ക്കായി എറണാകുളം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍മിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയായി. പൂര്‍ത്തീകരിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങ് നാളെ രാവിലെ 11മണിക്ക് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍ തന്റെ കാരുണ്യ പദ്ധതികളില്‍പ്പെടുത്തി നിര്‍മിക്കുന്ന മുപ്പതാമത്തെ വീടിന്റെ ചടങ്ങില്‍ ഹൈബി ഈഡന്‍ എത്തും. 

മൂന്ന് ബെഡ് റൂമും ലിവിംഗ് റൂമും അടുക്കളയും അടക്കമുള്ള അതിമനോഹരമായ വീടാണ് കൃപേഷിനായി ഹൈബി പണിത് നല്‍കിയിരിക്കുന്നത്. 1300 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വിസ്തൃതി. കൃപേഷ് മരിച്ച് 14-ാം ദിവസം മാര്‍ച്ച് നാലിനായിരുന്നു വീടിനായി കുറ്റിയടിക്കല്‍ നടന്നു. വീട് പാലുകാച്ചല്‍ നടക്കുന്ന ഏപ്രില്‍ 19 ആകുമ്പോഴെക്കും വീട് പണി പൂര്‍ത്തിയായി. പാലുകാച്ചല്‍ ചടങ്ങില്‍ ഹൈബിയെ കൂടാതെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലും സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad