മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മുസ്ലിം ലീഗ് സ്ഥാപകന്‍ ഖായിദെ മില്ലത്ത് ഇസ്മായില്‍ സാഹിബ് ഉയര്‍ത്തിയ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് അമൂല്യമാണെന്നും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തി വര്‍ധിച്ചതുമായി പ്രമുഖ എഴുത്തുകാരനും ആള്‍ ഇന്ത്യ ഇന്‍സ്റ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യയെ വീണ്ടെടുക്കുക എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം- 19 ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജീലാനി കല്ലങ്കൈ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു, എസ്.പി സലാഹുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം.എ നജീബ്, സഹീര്‍ ആസിഫ്, റൗഫ് ബാവിക്കര, ഹനീഫ് ബദ്‌രിയ, ഖലീല്‍ സിലോണ്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, നവാസ് എരിയാല്‍, ഷഫീഖ് പീബീസ്, സവാദ് മൊഗര്‍, ഇര്‍ഫാന്‍ കുന്നില്‍, മുജീബ് ലിബാസ്, സിദ്ദീഖ് ബദര്‍ നഗര്‍ പ്രസംഗിച്ചു.

Post a Comment
0 Comments