ന്യൂഡല്‍ഹി (www.evisionnews.co): 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാമ്പയിന്‍ അടുത്തിരിക്കവേ ബി.ജെ.പി പിന്തുടരുന്നു പോരുന്ന നയങ്ങളെ വിമര്‍ശിച്ച് ശിവസേന. രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിന് പകരം ബി.ജെ.പി തെരഞ്ഞെടുപ്പില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് ശിവസേനയുടെ വിമര്‍ശനം. കര്‍ഷകരുടെ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ കോണ്‍ഗ്രസിന് മേല്‍ ചുമത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും ശിവസേന മുഖപത്രമായ സാമ്നയില്‍ ചൂണ്ടിക്കാട്ടി.
മഴക്കെടുതി കാരണവും വായ്പാ തിരിച്ചടവ് മുടങ്ങിയത് കാരണവും രാജ്യത്തെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാതെ അവര്‍ വെല്ലവിളി നേരിടുന്നു. എന്നാല്‍ ഇവരെ സഹായിക്കാന്‍ തയാറാകാതെ ലോക്സഭാ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ മുഴുകിയിരിക്കുകയാണ് ബി.ജെ.പി.
Post a Comment
0 Comments