ന്യൂഡല്‍ഹി (www.evisionnews.co): വീഡിയോ മേക്കിങ് ആപ്പായ ടിക് ടോക് നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ ഹരജി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്യുന്നത് വിലക്കി ഉത്തരവ് ഇറക്കിയത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അംഗീകരിച്ചില്ല. ഹരജി സാധാരണ നടപടി ക്രമങ്ങള്‍ പ്രകാരം ലിസ്റ്റ് ചെയ്യും. രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ ജനപ്രിയമായ ചൈനീസ് ആപ്പാണ് ടിക് ടോക്. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുക കൂടി ചെയ്തിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ഇത് നടപ്പിലാക്കാന്‍ പ്രയാസമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടതില്ലെന്നാണ് തീരുമാനം. പകരം, ഇത് ബാധിക്കുന്നവര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ആന്‍ഡ്രോയിഡില്‍ നിന്ന് 200 മില്യണ്‍ ഡൗണ്‍ലോഡുകളാണ് നടന്നത്. എന്നാല്‍ ടിക് ടോകിനെ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഗൂഗിള്‍ വക്താവ് പറഞ്ഞു
Post a Comment
0 Comments