കാസര്‍കോട് (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം അനുവദിച്ചത്.
അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളും പേരും അവരുടെ ചിഹ്നവും ചുവടെ കൊടുക്കുന്നു. രാജ് മോഹന്‍ ഉണ്ണിത്താന്‍ (കോണ്‍ഗ്രസ്) -കൈപ്പത്തി, കെ.പി സതീഷ് ചന്ദ്രന്‍ (സി.പി.എം) ചിഹ്നം- ചുറ്റിക അരിവാള്‍ നക്ഷത്രം, രവീശ തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി)- താമര, അഡ്വ. ബഷീര്‍ ആലടി (ബഹുജന്‍ സമാജ് പാര്‍ട്ടി) -ആന, ഗോവിന്ദന്‍ ബി ആലിന്‍താഴെ (സ്വതന്ത്രന്‍) ചിഹ്നം- കോട്ട്, കെ. നരേന്ദ്രകുമാര്‍ (സ്വതന്ത്രന്‍)- ഓട്ടോറിക്ഷ, ആര്‍.കെ രണദിവന്‍ (സ്വതന്ത്രന്‍)-ഫുട്ബോള്‍. രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍)-കുടം, സജി (സ്വതന്ത്രന്‍)- ഹെലികോപ്റ്റര്‍.
Post a Comment
0 Comments