കാസര്‍കോട് (www.evisionnews.co): മൂന്നു ദിവസത്തിനകം ലഭിക്കേണ്ട പാര്‍സല്‍ ഒരാഴ്ച കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന് പരാതി. സംഭവത്തില്‍ റിയല്‍ ലോജിസ്റ്റിക്സ് എന്ന കമ്പനിക്കെതിരെ ബെള്ളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ കിന്നിങ്കാര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കി. ഈമാസം ആറിനാണ് മുംബൈയില്‍ നിന്നും പാര്‍സല്‍ വിട്ടത്.
മൂന്നു ദിവസത്തിനകം കിട്ടുമെന്നായിരുന്നു കമ്പനിയുടെ ഉറപ്പ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 4200രൂപ അധിക തുക നല്‍കണമെന്നും കമ്പനി ആവശ്യപ്പെട്ടതായി ഷംസുദ്ദീന്‍ പറഞ്ഞു. പത്തു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. അയക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതിന് പുറമെ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ വാങ്ങുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കുന്നതായി പരാതിയുണ്ട്.

Post a Comment
0 Comments