Type Here to Get Search Results !

Bottom Ad

ലോക്‌സഭ തെരഞ്ഞെടുപ്പ്: അരക്കെട്ടുറപ്പിച്ച് മുന്നണികള്‍ പരസ്യ പ്രചാരണം നാളെ അവസാനിക്കും


കാസര്‍കോട് (www.evisionnews.co): ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിരിക്കെ വോട്ടുറപ്പിക്കാനുള്ള അരക്കെട്ടുറപ്പിച്ച പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍. വൈകിട്ട് ആറുമണി വരെയാണ് പരസ്യ പ്രചാരണത്തിന് അനുമതി. കൊട്ടിക്കലാശം ആവേശോജ്ജ്വലമാക്കാനുള്ള തയാറെടുപ്പിലാണ് വിവിധ മുന്നണികള്‍. 

നാളെ നാലു മണി മുതല്‍ കാസര്‍കോട് ബദ്രിയ ഹോട്ടലിനും ജനറല്‍ ആസ്പത്രിക്കും ഇടയിലായി (പഴയ ബസ് സ്റ്റാന്റ്) യു.ഡി.എഫിന്റെ കലാശക്കൊട്ട് നടക്കും. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള വാഹനങ്ങളുമായി ചെര്‍ക്കളയില്‍ നിന്നും മൂന്നു മണിക്ക് ജാഥ ആരംഭിക്കും. യാതൊരു കാരണവശാലും വലിയ കൊടികള്‍ വീശുവാനോ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കാനോ പാടില്ലെന്നും നിയമവിധേയമായി പൂര്‍ണമായ ആവേശത്തോടുകൂടി നമ്മുടെ കലാശക്കൊട്ടിനെ വ്യത്യസ്ത പ്രചാരണ രീതി കൊണ്ടും ജനബാഹുല്യം കൊണ്ടും വമ്പിച്ച വിജയമാക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. 

പ്രകടനങ്ങളില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ വാഹനങ്ങളോ വലിയ കൊടികള്‍, തോരണങ്ങള്‍ എന്നിവയോ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ പൊലീസും വിവിധ കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad