(www.evisionnews.co) വയനാട്ടിലേക്ക് ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടു ചോദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരും. ഇക്കാര്യം ഹൈക്കമാന്‍ഡ് ഇതിനകം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമായ അമേത്തിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബേലറിയിലും പ്രിയങ്ക വോട്ട് തേടുന്നത് പതിവാണ്.
ഇക്കുറി അമേത്തിക്കു പുറമെ രാഹുല്‍ വയനാട്ടിലും മത്സരിക്കുമ്പോള്‍ പതിവു പോലെ സഹോദരന് വേണ്ടി വോട്ട് ചോദിക്കാന്‍ പ്രിയങ്ക എത്തുമെന്നാണ് അറിയിപ്പ്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ എസ്പിജി സംഘം ഇന്ന് വയനാട്ടില്‍ പരിശോധന നടത്തും. പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കാനാണ് ഇത്. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈമാസം നാലിന് നാമനിര്‍ദേശ പത്രിക നല്‍കും.
Post a Comment
0 Comments