കാസര്‍കോട് (www.evisionnews.co): ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം മണത്തറിഞ്ഞ ഇടതുപക്ഷ മുന്നണി അവരുടെ ശക്തി കേന്ദ്രങ്ങളില്‍ ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ അണികള്‍ക്ക് വ്യാപകമായ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണെന്ന് യു.ഡി.എഫ് ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ആരോപിച്ചു. തങ്ങളുടെ സ്വാധീന മേഖലയിലുള്ള ബൂത്തുകളില്‍ കള്ളവോട്ടുകള്‍ രേഖപ്പെടുത്താനാണ് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കള്ളവോട്ടിലൂടെയും ബൂത്ത് കയ്യേറ്റത്തിലൂടെയും മണ്ഡലം പിടിച്ചെടുക്കാനുള്ള എല്‍.ഡി.എഫിന്റെ തന്ത്രം ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കും. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുമെന്ന് യോഗം വിലയിരുത്തി.
ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കെ.പി കുഞ്ഞികണ്ണന്‍, ഹക്കീം കുന്നില്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. നീലകണ്ഠന്‍, കല്ലട്ര മാഹിന്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി സുബ്ബയ്യറൈ, ഹരീഷ് ബി. നമ്പ്യാര്‍, എം. ഉണ്ണികൃഷ്ണന്‍, വി. കമ്മാരന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, പി.കെ ഫൈസല്‍, എം.എസ് മുഹമ്മദ് കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, എം.എച്ച് ജനാര്‍ദനന്‍, കെ.വി ഗംഗാധരന്‍, എം. നാരായണന്‍കുട്ടി ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments