Type Here to Get Search Results !

Bottom Ad

വിരലില്‍ മഷി പുരട്ടി ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ഇഷ ചരിത്രത്തിലേക്ക്

കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ഏക ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ ആയ ഇഷാ കിഷോര്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 135-ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍ കൂടിയാണിവര്‍. 'വോട്ട് രേഖപ്പെടുത്തുന്നതിലൂടെ എന്റെ അധികാരം, എന്റെ അവകാശം, ഞാന്‍ വിനിയോഗിക്കുകയാണ് ചെയ്തത്. എനിക്ക് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി വോട്ട് ചെയ്യാന്‍ സാധിച്ചത് അതിയായി സന്തോഷമുള്ള കാര്യമാണ്. ഞാന്‍ ഞാന്‍ ആയി അംഗീകരിപ്പെട്ടതിലാണ് സന്തോഷം.'- ഇഷാ കിഷോര്‍ പറഞ്ഞു.

കാഞ്ഞങ്ങാട് സ്വദേശിയായ ഇഷ പ്രാദേശിക വാര്‍ത്താ ചാനലില്‍ വാര്‍ത്ത അവതാരകയാണ്. മോഡലിങ്, നൃത്തം തുടങ്ങിയ മേഖലകളില്‍ ഇവര്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad