Type Here to Get Search Results !

Bottom Ad

ഐ.എസ് അനുകൂല പ്രചാരണം: ബി.ജെ.പി പ്രവര്‍ത്തകനടക്കം പിടിയില്‍


(www.evisionnews.co) ഐ.എസ് അനുകൂല പ്രചാരണം നടത്തിയതിന് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ഐ.എസില്‍ ചേരാമെന്ന പോസ്റ്റര്‍ ഒട്ടിച്ചതിനും കൊടി കെട്ടിയതിനുമാണ് ബിജെപി പ്രവര്‍ത്തകനടക്കമുള്ളവര്‍ പിടിയിലായത്. നല്‍ബാരി മേഖലയിലെ മരത്തില്‍ ഐഎസില്‍ ചേരാമെന്ന് ഐഎസിന്റെ കറുത്ത കൊടിയില്‍ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതാരെന്ന് കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് പോസ്റ്റര്‍ പതിപ്പിച്ചത് ബിജെപി പ്രവര്‍ത്തകനടക്കമുള്ള ആറു പേരാണെന്ന് കണ്ടെത്തിയത്. അസമിലെ പ്രാദേശിക മാധ്യമമായ ടൈം എയ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗമായ തപന്‍ ബര്‍മ്മനാണ് പിടിയിലായ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇയാള്‍ നേരത്തെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. മുജമ്മില്‍ അലി, മുന്‍ അലി, പുലക്ക് ബര്‍മന്‍, ദിപ്ജ്യോതി താക്കുറി, സാരുജ്യോതി ബൈഷ്യ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. ബെല്‍സര്‍ പോലീസാണ് കേസന്വേഷണം നടത്തുന്നത്. പിടിയിലായവര്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും മറ്റു നടപടിക്രമങ്ങളിലേക്ക് കടക്കുകയെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad