Type Here to Get Search Results !

Bottom Ad

ഒരു കുടുംബത്തില്‍ എട്ട് യുവ ഡോക്ടര്‍മാര്‍: പെരുമപറഞ്ഞ് ചെമ്മനാട് കൈന്താര്‍ ദേശം


കാസര്‍കോട് (www.evisionnews.co): ഉന്നത വിദ്യാഭ്യാസത്തിന്റെ മഹിമയും പെരുമയും പറഞ്ഞ് ചെമ്മനാട് പഞ്ചായത്തിലെ കൈന്താര്‍ പ്രദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊണ്ടും അധ്യാപകരെ കൊണ്ടും മറ്റിതര വിദഗ്ദ മേഖലയിലുള്ളവരെ കൊണ്ടും സമ്പന്നമായ പ്രദേശത്താണ് എട്ടു യുവ ഡോക്ടര്‍മാരുമായി ഒരു കൂടുംബം കൈന്താര്‍ പ്രദേശത്ത് വ്യത്യസ്തമാകുന്നത്. വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ് നേടിയ ഡോക്ടര്‍മാര്‍ നാട്ടിലും മറുനാട്ടിലുമായി സേവനം ചെയ്യുകയാണ്. 

ഡോ: ഫാത്തിമ യാസ്മീന്‍ എം.ഡി ആയുര്‍വേദ മന:ശാസ്ത്രം (ചെമ്മനാട് സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി), ഡോ: മുഹമ്മദ് ഇംതിയാസ് എം.ഡി ആയുര്‍വേദ പഞ്ചകര്‍മ്മ, ഹിജാമ സ്‌പെഷലിസ്റ്റ് (കാസര്‍കോട് താലൂക്ക് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി), ഡോ: മര്‍യം നവാര്‍ ബി.ഡി.എസ് ഡെന്റല്‍ സര്‍ജന്‍ (സ്വകാര്യ പ്രാക്ടീസ് ദേളി, പരവനടുക്കം), ഡോ: ഷമീമ തന്‍വീര്‍ എം.ബി.ബി.എസ് ജനറല്‍ പ്രാക്ടീഷണര്‍, പാലിയേറ്റീവ് കെയര്‍ സ്‌പെഷലിസ്റ്റ് (സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രം ചെങ്കള), ഡോ: ഷക്കീല്‍ അന്‍വര്‍ (എല്ലു രോഗ വിദഗ്ദന്‍, കാസര്‍കോട് ജില്ലാ ആശുപത്രി), ഡോ: ഷറീന്‍ നസീഹ് (ശിശു രോഗ വിദഗ്ദ, കാസര്‍കോട് താലൂക്കാശുപത്രി), ഡോ: നസീഹ് അഹമ്മദ് എം.ഡി (ജനറല്‍ മെഡിസിന്‍, ഉദുമ നഴ്‌സിങ് ഹോം), ഡോ ഷഹര്‍ബാന്‍ (ഇ.എന്‍.ടി, സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രം പെരിയ) എന്നിവരാണ് കൈന്താര്‍ കുടുംബത്തിനെ വ്യത്യസ്തമാക്കുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad