ആലത്തൂര്‍ (www.evisionnews.co): സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ്ക്കെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് അനില്‍ അക്കര എം.എല്‍.എയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെയുളള കേസ് മീണ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു ടിക്കാറാം മീണ വിജയരാഘവനെ താക്കീതു ചെയ്തതെന്ന് അനില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നു ബോധ്യപ്പെട്ടാല്‍ ഉടന്‍ പരാതി മജിസ്ട്രേട്ടിനോ പൊലീസിനോ കൈമാറണമെന്നാണു നിയമവും സുപ്രീം കോടതി വിധിയും. ഇതു പാലിക്കാത്തതിനാലാണു കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലത്തും കോഴിക്കോടും പണം കൊടുത്ത് സി.പി.എം വോട്ട് വാങ്ങുന്നുവെന്ന ആരോപണമുയര്‍ത്തി പത്രസമ്മേളനം നടത്തിയിട്ടും ഇത് അന്വേഷിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ മീണയും തെരെഞ്ഞെടുപ്പ് കമ്മീഷനും തയാറായിട്ടില്ല. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ യു.ഡി.എഫ് പരാതി നല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വിജയരാഘവനെതിരായ നടപടി താക്കീതിലൊതുക്കിയത്.

Post a Comment
0 Comments