Type Here to Get Search Results !

Bottom Ad

വാട്‌സ് ആപ്പിലൂടെ വാക്കേറ്റം അടിപിടിയില്‍ കലാശിച്ച സംഭവം രാഷ്ട്രീയ വല്‍ക്കരിക്കാനുള്ള നീക്കം തിരിച്ചറിയണം: യൂത്ത് ലീഗ്

എരിയാല്‍ (www.evisionnews.co): വാട്‌സ് ആപ്പിലെ പോസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നത വാക്കേറ്റത്തിലേക്കും അടിപിടിയിലേക്കും എത്തിച്ചേര്‍ന്നതിനെ രാഷ്ട്രീയ ലഭത്തിന് വേണ്ടി മുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് യൂത്ത് ലീഗ് എരിയാല്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുളങ്കരയിലെ 'കൊബ്രദേര്‍സ്സ്' എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ കരീം മല്ലം എന്നയാള്‍ എം.എസ്.എഫ് പ്രവര്‍ത്തകനായ മുര്‍ഷിത്തിനെ മോശമായ രീതിയില്‍ വോയിസ് മെസേജ് ചെയ്യുകയും വീട്ടില്‍കയറി തല്ലുമെന്ന് ഭീഷണിടുത്തുകയും ചെയ്തിരുന്നു. 

ഇതിന്റെ തുടര്‍ച്ചയായി എരിയാല്‍ ടൗണില്‍ കടയ്ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്ന മുര്‍ഷിത്തിനെ കരീം മല്ലം മര്‍ദിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയില്‍ നിലത്തു വീണ് കരീമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിന് പരിക്കേറ്റിരുന്നു. ഇതിനെ പാര്‍വ്വതീകരിച്ച് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കള്ളക്കേസില്‍ കുടുക്കാനുളള ശ്രമം അപലപനിയമാണെന്നും യൂത്ത് ലീഗ് ആരോപിച്ചു.

അഴിമതിക്കെതിരെ ശബ്ദിച്ചതിനും ഭൂ മാഫിയക്കെതിരെ വാര്‍ത്ത നല്‍കിയതിനുമെതിരെ എന്നും മാധ്യമങ്ങളെ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിലുളള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം കള്ളപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിന്ന് എരിയാലിലെ ഒരു വിഭാഗം ഐഎന്‍എല്‍ പ്രവര്‍ത്തകര്‍ വിട്ടുനിന്നതെന്നും യൂത്ത് ലീഗ് ആരോപിച്ചു. ഇത്തരം കളളക്കേസുകള്‍ കൊണ്ട് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും കേസില്‍ യൂത്ത് ലീഗ് ഏതറ്റംവരെ പോകുമെന്നും മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ നവാസ് എരിയാല്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മോഡേണ്‍, ഹാരിസ് എരിയാല്‍, ലത്തീഫ് അയ്യര്‍, ഹംറാസ്സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad