പത്തനംതിട്ട (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍. പത്തനംതിട്ടയില്‍ റോഡ് ഷോ പങ്കെടുത്ത ശേഷം ആലപ്പുഴയിലെ പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനു വേണ്ടിയാണ് അമിത് ഷാ പ്രചാരണത്തിനെത്തുന്നത്. 2.30ന് പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്ടറിലെത്തുന്ന അമിത് ഷാ അവിടെ നിന്ന് കാറില്‍ റോഡ് ഷോ നടക്കുന്ന സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ എത്തും.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമിത് ഷാ സംസാരിക്കും. ആലപ്പുഴയില്‍ പുന്നപ്ര കപ്പക്കട മൈതാനത്തു നടക്കുന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. നേരത്തേ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കു വേണ്ടിയും അമിത് ഷാ പ്രചാരണത്തിനെത്തിയിരുന്നു.

Post a Comment
0 Comments