(www.evisionnews.co) കൊല്ലത്ത് ഇവന്‍്റ് മാനേജ്മെന്റ് വഴി വോട്ടര്‍മാര്‍ക്ക് പണം എത്തിക്കാന്‍ എല്‍.ഡി.എഫ് ശ്രമം നടത്തുന്നതായി പരാതിയുമായി യു.ഡി.എഫ് നേതാക്കള്‍. യു.ഡി.എഫ് പരാതിയെ തുടര്‍ന്ന് കൊല്ലത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ കൊല്ലം കലക്ടറുടെ നിര്‍ദ്ദേശിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ പരിശോധനക്കായി കൂടുതല്‍ സ്‌ക്വാഡുകളെ നിയോഗിച്ചു.
ഇവന്റ്് മാനേജ്മെന്റ് കമ്പനി വഴി വോട്ടര്‍മാക്കിടയില്‍ എല്‍.ഡി.എഫ് പണം വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഒരു എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഗൂഢാലോചന നടന്നതെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും ജില്ലാ വരണാധികാരി, പോലീസ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

Post a Comment
0 Comments