Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രിയായിരിക്കെ നിരപരാധികളെ കൊന്നു തള്ളിയ ആളാണ് മോദി: എച്ച്.ഡി കുമാരസ്വാമി

ബംഗളൂരു (www.evisionnews.co): മുഖ്യമന്ത്രിയായിരിക്കെ താന്‍ ആരെയും ഒന്നും ചെയ്തിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രി പദവിയിലിരുന്ന് നിരപരാധികളെ കൊന്നു തള്ളിയയാളാണ് മോദിയെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തനിക്ക് മോദിയില്‍ നിന്നും ഒന്നും പഠിക്കാനില്ലെന്നും കുമാരസ്വാമി പറഞ്ഞു.

അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്ത് നടക്കുന്ന ഇന്‍കംടാക്സ് റെയ്ഡുകളെ തനിക്ക് പേടിയില്ലെന്നും കുമാരാസ്വാമി പറഞ്ഞു. ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ രാത്രി ഭക്ഷണം കഴിക്കാന്‍ പോയ വീട്ടില്‍ പോലും ഇന്‍കം ടാക്സ് റെയ്ഡ് നടന്നുവെന്നും എന്തുതരം സര്‍ക്കാരാണ് ഇതെന്നും കുമാരസ്വാമി ചോദിച്ചു.

മാര്‍ച്ച് 28ന് കര്‍ണാടകയില്‍ വിവിധയിടങ്ങളിലായി ഇന്‍കംടാക്സ് 24 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ 1.66 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ പ്രതികരണം. കര്‍ണാടകയില്‍ ബി.ജെ.പിയ്ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കുമാരസ്വാമിയുടെ പിന്തുണ ബി.ജെ.പി തേടിയിരുന്നുവെന്നും എന്നാല്‍ നിരസിച്ചത് കാരണമുള്ള രാഷ്ട്രീയ പകപോക്കലാണ് റെയ്ഡുകളെന്നും ദേവഗൗഡ പ്രതികരിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad