കാസര്‍കോട് (www.evisionnews.co): ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൊഗ്രാല്‍ പൂത്തൂരിലെ റസീന വിടപറഞ്ഞത് നറുമണം വിടര്‍ത്തിയ പൂക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്. ഇന്നലെ രാവിലെ 8.45 മണിയോടെയാണ് കോളംബോയിലെ ഹോട്ടലില്‍ സ്‌ഫോടനമുണ്ടായത്. വിവരമറിഞ്ഞ ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയില്ല. രാവിലെ 8.32വരെ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. വിവിധ വര്‍ണ്ണങ്ങളില്‍ പൂത്തുവിടര്‍ന്നു കിടക്കുന്ന പൂക്കളുടെ 40ഓളം ചിത്രങ്ങളാണ് റസീന വാട്‌സ് ആപ്പ് സ്റ്റാറ്റസില്‍ നല്‍കിയത്. പെരുമാറ്റത്തിലും സംസാരത്തിലും പൂക്കളുടെ നറുമണം വിടര്‍ത്തിയ 'സീനുമ' എന്ന് ബന്ധുക്കള്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന റസീനയുടെ ആകസ്മിക മരണം താങ്ങാനാവാതെ വിതുമ്പുകയാണ് ബന്ധുക്കളും നാട്ടുകാരും.
ഒരുമാസം മുമ്പ് കാസര്‍കോട്ടെത്തിയ റസീന മൊഗ്രാല്‍ പുത്തൂരിലെയും ചെമ്മനാട്ടെയും ബന്ധുവീടുകളില്‍ സന്ദര്‍ശിച്ചാണ് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് ദുബൈയിലേക്കും പോയത്. ബാംഗ്ലൂരിലെ ബന്ധുവീടുകളും സന്ദര്‍ശിച്ചിരുന്നു. ഏപ്രില്‍ 12 ദുബൈ അറ്റ്‌ലാന്റിസ് ഹോട്ടലില്‍ നടന്ന ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം കൊളംബോയിലേക്ക് പോയത്.
Post a Comment
0 Comments