Type Here to Get Search Results !

Bottom Ad

സൂക്ഷിച്ച് വോട്ടു ചെയ്യുക: വീഴ്ച വരുത്തിയാല്‍ പിന്നീടൊരിക്കലും വോട്ട് ചെയ്യേണ്ടിവരില്ല: ടി. പത്മനാഭന്‍


ദേശീയം (www.evisionnews.co): ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട ആയുധമാണ് വോട്ട്. അത് ഇത്തവണ നഷ്ടപ്പെടുത്തിയാല്‍ പിന്നെയൊരു കാലത്തും ഇങ്ങനെയാരു ആയുധം നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. ഇത്തവണത്തെ വോട്ടിന് അത്രമാത്രം പ്രാധാന്യമുണ്ടെന്നും പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ തലമുറകള്‍ക്കോ പിന്നെ വോട്ട് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല- അദ്ദേഹം വ്യക്തമാക്കി.

ചെറുപ്പക്കാലത്തെ തന്റെ വോട്ട് ഓര്‍മ്മയും കഥാകൃത്ത് പങ്കുവെയ്ക്കുന്നു. 'എന്റെ ചെറുപ്പത്തില്‍ തിരഞ്ഞെടുപ്പ് ദിവസം നാട്ടിന്‍പുറത്തെ പോളിംഗ് ബൂത്തുകള്‍ക്ക് മുമ്പില്‍ താത്കാലികമായി കെട്ടിയുണ്ടാക്കിയ ചായക്കട പീടികകള്‍ ഉണ്ടാകും. എല്ലാ സ്ഥാനാര്‍ത്ഥികളും ഇത്തരം ചായപീടികകള്‍ ഒരുക്കും. ചായപീടികയില്‍ വലിയ നേന്ത്രക്കുലകളും പലഹാരങ്ങളും ഉണ്ടാകും. 

വോട്ട് ചെയ്യാന്‍ വരുന്നവരും ഉത്സാഹികളും ഒക്കെ അവിടെ നിന്നാണ് ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാനായി നിങ്ങളുടെ വോട്ടിംഗ് സ്ലിപ്പ് ആരും നോക്കില്ല. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത് എന്ന് അന്വേഷിക്കുകയുമില്ല. ആര്‍ക്ക് വോട്ടു ചെയ്തില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ചായ കുടിക്കാന്‍ വരുന്ന വിരുതന്മാരുണ്ട്. ഞാനും അങ്ങനെ ചായ കുടിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad