Type Here to Get Search Results !

Bottom Ad

ഉറക്കാന്‍ കിടത്തിയാലും ഉറങ്ങില്ല, തടസമാണെന്ന് തിരിച്ചറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നെന്ന് അമ്മയുടെ മൊഴി


ചേര്‍ത്തല (www.evisionnews.co): ഒന്നേക്കാല്‍ വയസ് പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് സൈ്വരജീവിതത്തിനു തടസമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും അമ്മ ആതിര പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണ്‍ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകള്‍ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാന്‍ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാല്‍ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നല്‍കി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചു. 

ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിനു മുലപ്പാല്‍ നല്‍കാറുണ്ടെന്ന ആതിരയുടെ വാക്കുകള്‍ പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. കുഞ്ഞ് രാത്രി ഉണരുമ്പോള്‍ ആതിരയുടെ ഉറക്കം നഷ്ടമാകുന്നതുള്‍പ്പെടെ സൈ്വര ജീവിതത്തിന് തടസമാണെന്ന വിശ്വാസത്തില്‍ കുഞ്ഞിനോടു ദേഷ്യം വച്ചുപുലര്‍ത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad