Type Here to Get Search Results !

Bottom Ad

അനുമോദനം ചൂടി രഞ്ജിനയും നിഥിന്‍രാജും: കാസര്‍കോടിന് അഭിമാനം


കാസര്‍കോട് (www.evisionnews.co): സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്കില്‍ മുത്തമിട്ട കാസര്‍കോടിന്റെ അഭിമാന താരങ്ങളെ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് കാസര്‍കോട് ചാപ്റ്റര്‍ അനുമോദിച്ചു. സിവില്‍ സര്‍വീസില്‍ 49-ാം റാങ്ക് നേടിയ ബദിയടുക്ക സ്വദേശിനി രഞ്ജിന മേരി വര്‍ഗീസ്, 210-ാം റാങ്ക് നേടിയ രാവണേശ്വരം സ്വദേശി നിഥിന്‍രാജ് എന്നിവര്‍ക്കായി ഹോട്ടല്‍ സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ അനുമോദന പരിപാടി കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എന്‍.എം.സി.സി കാസര്‍കോട് ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് വിനോദ് നാരായണന്‍ മുഖ്യാതിഥിയായിരുന്നു. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. എ.കെ. ശ്യാംപ്രസാദ് റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി. 

ഭൗമ സൂചികയില്‍ ഇടംനേടിയ കാസര്‍കോട് സാരീസിന്റെ വിവിധ ഉത്പന്നങ്ങളടങ്ങുന്ന കിറ്റും കാഷ് അവാര്‍ഡുമാണ് റാങ്ക് ജേതാക്കള്‍ക്ക് നല്‍കിയത്. പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫി, കെ.സി ഇര്‍ഷാദ്, രവീന്ദ്രന്‍ രാവണീശ്വരം, രഞ്ജിന വര്‍ഗീസിന്റെ മാതാപിതാക്കളായ വി.എ വര്‍ഗീസ്, ടി.ജെ തെരേസ, എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റിയംഗം എം.എന്‍ പ്രസാദ്, എന്‍.എ അബൂബക്കര്‍, പ്രൊഫ. വി. ഗോപിനാഥന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, നാരായണന്‍ പേരിയ, സി.എല്‍ ഹമീദ്, കെ. നാഗേഷ്, എം.പി ജില്‍ജില്‍, നിസാര്‍ പെര്‍വാട്, റഹീം ചൂരി, റാഫി ബെണ്ടിച്ചാല്‍, ടി.വി ഗംഗാധരന്‍, അബ്ദുല്‍ഖാദര്‍ ചെട്ടുംകുഴി, സമീല്‍ അഹ്മദ്, പി.മുഹമ്മദ് സമീര്‍, സവാദ്, ഷിഫാനി മുജീബ്, ഫാറൂഖ് കാസ്മി, രഞ്ജിന മേരി വര്‍ഗീസ് നിഥിന്‍രാജ് പ്രസംഗിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad