Type Here to Get Search Results !

Bottom Ad

ബസില്‍ കടത്തിയ സ്‌ഫോടക വസ്തുക്കളുമായി പിടിയില്‍

കാസര്‍കോട് (www.evisionnews.co): ബസില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍. കോയമ്പത്തൂരിലെ വിജയനെ (40)യാണ് ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. സച്ചിദാനനന്ദന്റെ നേതൃത്വത്തില്‍ പിടികൂടിയത്. തെരഞ്ഞെടുപ്പ്, വിഷു പ്രമാണിച്ച് വാഹന പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കൊട്ടിയാടിയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് സ്വകാര്യ ബസില്‍ സ്‌ഫോടക വസ്തു കടത്തുകയായിരുന്ന വിജയനെ പിടികൂടിയത്. ഇയാളില്‍ നിന്നും അമ്പത് ഡെറ്റനേറ്ററുകളും അമ്പത് തിരികളുമാണ് പിടികൂടിയത്. കേസ് പിന്നീട് ബദിയടുക്ക പൊലീസിന് കൈമാറി. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത ശേഷം ഉച്ച കഴിഞ്ഞ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ ബാബു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍, പ്രഭാകരന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad