കൊച്ചി (www.evisionnews.co): കന്യാസ്ത്രീയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കും. കോട്ടയം എസ്.പിയുടെ നേതൃത്വത്തില്‍ തയറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചുവെന്നും ചൊവ്വാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതോടെ കുറ്റപത്രം വൈകുന്നുവെന്നാരോപിച്ച് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ എറണാകുളത്ത് സംഘടിപ്പിക്കാനിരുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ മാറ്റിവച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ ഇന്ന് വൈകിട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ വിശദീകരണ യോഗം ചേരുമെന്നും പുതിയ നിലപാടുകള്‍ പ്രഖ്യാപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാമെന്ന് പൊലീസ് അറിയിച്ച സാഹചര്യത്തില്‍ കുറവിലങ്ങാട് മഠത്തില്‍ നിന്നുള്ള കന്യാസ്ത്രീകള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ചൊവ്വാഴ്ച്ചവരെ കാത്ത് നില്‍ക്കുമെന്നും വീണ്ടും വൈകുന്ന സാഹചര്യമുണ്ടായാല്‍ കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങുമെന്നും സേവ് അവര്‍ സിസ്റ്റേഴ്സ് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
0 Comments