കാസര്‍കോട്: (www.evisionnews.co) ശ്രീലങ്കയിലെ കൊളംബോ എയര്‍പോര്‍ട്ടിന് 20കിലോ മീറ്റര്‍ അകലെയുള്ള ഷാംഗ്രിലാ റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി.എസ് റസീന (61)യുടെ മയ്യിത്ത് ഭര്‍ത്താവും മറ്റു ബന്ധുക്കളും കൊളംബോയിലെത്തിയ ശേഷം തിങ്കളാഴ്ച രാവിലെ 11മണിയോടെ മൃതദേഹം ഖബറടക്കും. കഴിഞ്ഞ ദിവസം രാവിലെ ഷാംഗ്രിലാ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഗള്‍ഫിലേക്ക് യാത്രയാക്കിയ ശേഷം ഹോട്ടലില്‍ ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം. റസീനയുടെ സഹോദരന്‍ ബഷീറും മറ്റു ബന്ധുക്കളും ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ ഹോട്ടലില്‍ എത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനമുണ്ടായത്. ആശുപത്രിയില്‍ വെച്ചാണ് ബഷീര്‍ പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞത്. അവധി ആഘോഷത്തിനായി ഭര്‍ത്താവിനൊപ്പം സഹോദരന്റെ അടുക്കലെത്തിയതായിരുന്നു റസീന. ഇവരുടെ രണ്ട് മക്കളും അമേരിക്കയിലാണ്. അവരും ഖബറടക്കം നടത്തുന്നതിനായി ശ്രീലങ്കയില്‍ എത്തുമെന്നാണ് വിവരം.

Post a Comment
0 Comments