കാസര്‍കോട് (www.evisionnews.co): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരകളില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനി പി.എസ് റസീനയാണ് (58) മരിച്ചത്. ഭര്‍ത്താവിനൊപ്പം വിനോദ യാത്രയ്ക്കായി കൊളംബോയിലെത്തിയ റസീന, ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലാണ് കൊല്ലപ്പെട്ടതെന്നാണു റിപ്പോര്‍ട്ട്. റസീന ഹോട്ടലില്‍ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായത്. റസീനയുടെ സഹോദരന്‍ ആശുപത്രിയിലെത്തി മൃതദേഹം റസീനയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

Post a Comment
0 Comments