Type Here to Get Search Results !

Bottom Ad

കൊളംബോയില്‍ ഈസ്റ്റര്‍ ആഘോഷത്തിനിടെ പള്ളിയില്‍ സ്ഫോടനം: 25 മരണം


കൊളംബോ (www.evisionnews.co): ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ 25ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 300ഓളം പേര്‍ക്ക് പരിക്കേറ്റതായി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍നാശത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്നാല്‍ പലയിടത്തും മൃതദേഹങ്ങള്‍ കിടക്കുന്നതായി ട്വീറ്റുകള്‍ വരുന്നുണ്ട്. കൊളംബോയിലെ സെന്റ ആന്റണീസ് ചര്‍ച്ച് കൂടാതെ മറ്റ് രണ്ട് പള്ളികളിലും കൂടി സ്ഫോടനം നടന്നതായി കൊളംബോ പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്. ഇതോടൊപ്പം ഷാഗ്രി ലാ, കിംഗ്സ് ബ്യൂറി എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങളുണ്ടായി. ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടനത്തിലെ ദൃശ്യങ്ങള്‍ ട്വീറ്റുകള്‍ വഴി പുറത്തുവരുന്നുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad