കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന് നേരെ കൊടികെട്ടിയ വടിയെറിഞ്ഞ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ അക്രമത്തിന് ശ്രമിച്ചു. ചെര്‍ക്കള ഭാഗത്ത് നിന്നും റോഡ് ഷോയുമായെത്തിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെയും പ്രവര്‍ത്തകരെയുമാണ് പഴയ ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ പുതിയ ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത്. ഇതിനിടെ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് പിറകെയുണ്ടായ കാറുകള്‍ക്ക് നേരെയും അക്രമമുണ്ടായി. പിന്നീട് പോലീസും നേതാക്കളും യു.ഡി.എഫ് വാഹനങ്ങള്‍ കടന്നുപോകാന്‍ വഴിയൊരുക്കുകയായിരുന്നു.
അതിനിടെ പുതിയ ബസ്റ്റാന്റ് പരിസരത്ത് എല്‍.ഡി.എഫ് കലാശക്കൊട്ട് നടക്കുന്നതിനിടെ ബൈക്കിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment
0 Comments