ഉദുമ (www.evisionnews.co): കൊട്ടിക്കലാശത്തിനിടെ ഉദുമയില്‍ സി.പി.എം അക്രമം. കല്ലേറില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് കിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊട്ടിക്കലാശത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിരുന്നു. ഉദുമ പള്ളത്തില്‍ നിന്നും ഉദുമ സര്‍വീസ് സഹകരണ ബാങ്ക് വരെ യു.ഡി.എഫിനും ലളിത് റോഡ് മുതല്‍ എസ്.ബി.ഐ ബാങ്ക് വരെ എല്‍.ഡി.എഫിനുമാണ് സ്ഥലം അനുവദിച്ചിരുന്നത്. എല്‍.ഡി.എഫ് ലംഘനം നടത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ബേക്കല്‍ പൊലീസ് അക്രമികളെ ലാത്തിച്ചാര്‍ജ് ചെയ്യുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കല്ലുകള്‍ പെറുക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുകയായിരുന്നു.
കൊട്ടിക്കലാശത്തിനിടെ ഉദുമയില്‍ സി.പി.എം അക്രമം: പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി പേര്‍ക്ക് പരിക്ക്
19:27:00
0
ഉദുമ (www.evisionnews.co): കൊട്ടിക്കലാശത്തിനിടെ ഉദുമയില്‍ സി.പി.എം അക്രമം. കല്ലേറില്‍ ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ കെ.ബി.എം ഷെരീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കാസര്‍കോട് കിംസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബേക്കല്‍ സി.ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൊട്ടിക്കലാശത്തിന്റെ അതിര്‍ത്തി നിശ്ചയിച്ചിരുന്നു. ഉദുമ പള്ളത്തില്‍ നിന്നും ഉദുമ സര്‍വീസ് സഹകരണ ബാങ്ക് വരെ യു.ഡി.എഫിനും ലളിത് റോഡ് മുതല്‍ എസ്.ബി.ഐ ബാങ്ക് വരെ എല്‍.ഡി.എഫിനുമാണ് സ്ഥലം അനുവദിച്ചിരുന്നത്. എല്‍.ഡി.എഫ് ലംഘനം നടത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ബേക്കല്‍ പൊലീസ് അക്രമികളെ ലാത്തിച്ചാര്‍ജ് ചെയ്യുന്നതിനിടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് കല്ലുകള്‍ പെറുക്കി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എറിയുകയായിരുന്നു.

Post a Comment
0 Comments