തലപ്പാടി (www.evisionnews.co): തലപ്പാടിയില്‍ ബൈക്കിന് പിറകില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കയ്യാറിലെ അന്തപ്പ ഷെട്ടി-രാധാ ഷെട്ടി ദമ്പതികളുടെ മകന്‍ വിനോദ് ഷെട്ടി (23) ആണ് മരിച്ചത്. സുഹൃത്ത് ജോഡ്കല്ലിലെ സുരേഷ് (37)നെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 6 മണിയോടെ തലപ്പാടി ദേശീയപാതയിലായിരുന്നു അപകടം.
മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിറകില്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തലയടിച്ചുവീണ വിനോദ് ഷെട്ടി സംഭവസ്ഥലത്ത് തന്നെ ദാരുണമായി മരിക്കുകയായിരുന്നു. ഖത്തറില്‍ എ.സി. മെക്കാനിക്കായി ജോലി ചെയ്തിരുന്ന വിനോദ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. അവധികഴിഞ്ഞ് വെള്ളിയാഴ്ച ഖത്തറിലേക്ക് തിരിക്കാനിരിക്കെയായിരുന്നു അപകടമരണം തട്ടിയെടുത്തത്.
സഹോദരങ്ങള്‍: വിനയ്, സൗമ്യ.
Post a Comment
0 Comments