Type Here to Get Search Results !

Bottom Ad

രാഹുലിന് നേരെ വധശ്രമം: ആഭ്യന്തര മന്ത്രിക്ക് കോണ്‍ഗ്രസ് പരാതി നല്‍കി


ലക്നൗ (www.evisionnews.co): ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ വധശ്രമമുണ്ടായെന്ന് കോണ്‍ഗ്രസ്. കഴിഞ്ഞദിവസം അമേത്തിയിലെത്തിയ രാഹുലിനെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന രാഹുലിന്റെ തലയ്ക്കു നേരെ ഏഴുതവണ പച്ചനിറത്തിലുള്ള ലേസര്‍ പോയിന്റ് ചെയ്തെന്നാണ് കോണ്‍ഗ്രസ് കത്തില്‍ പറയുന്നത്. 

മുന്‍ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇതൊരു സ്നൈപ്പര്‍ ഗണ്ണില്‍ നിന്നുള്ളതാവാമെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയിലെ വീഡിയോ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്നാഥ് സിങ്ങിന് സമര്‍പ്പിച്ചിട്ടുണ്ട്. അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരാണ് രാജ്നാഥ് സിങ്ങിനെ സമീപിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad