കാഞ്ഞങ്ങാട് (www.evisionnews.co) നഗരത്തില്‍ കെ.എസ്.ടി.പി റോഡിന് മധ്യത്തിലും മറ്റുമുള്ള പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുന്ന വാഹനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിതെറിച്ചു. നഗരസൗന്ദര്യ വത്കരണത്തിന്റെ കരാറുകാരന്‍ തോയമ്മല്‍ സ്വദേശി ഗണേശന്റെ സാംസങ് കമ്പനിയുടെ പുത്തന്‍ മൊബൈല്‍ ഫോണാണ് വാഹനത്തിനകത്ത് പൊട്ടിതെറിച്ചത്. തത്സമയം ഗണേശനും സഹായി അരുണും പൂച്ചെടികള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു. ജലസേചനം നടത്തുന്ന എയ്‌സ് വാഹനത്തിലാണ് ഉഗ്രന്‍ ശബ്ദത്തോടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. ഗണേശന്‍ ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ നിന്നും എടുത്ത് പുറത്തേക്കിട്ട് വെള്ളമൊഴിച്ച് തീയണച്ചതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.
Post a Comment
0 Comments