Type Here to Get Search Results !

Bottom Ad

ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു: പോക്സോ നിയമപ്രകാരം കേസെടുത്തു


തിരുവനന്തപുരം (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഈബന്ധം വെച്ചാണ് കുട്ടിയെ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. പുറത്തു പറയരുതെന്ന് കുട്ടിയില്‍ നിന്ന് ഉറപ്പുവാങ്ങിയെന്നും ഇയാള്‍ പോലിസിനോട് പറഞ്ഞു.

ഖാസിമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായും പോലിസ് അറിയിച്ചു. കൃത്യം നടന്ന പേപ്പാറ വനത്തിനുള്ളിലെത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തും. മധുരയില്‍ ഒളിവില്‍ കഴിയവെ ഷാഡോ പോലിസിന്റെ സഹായത്തോടെ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് ശേഷം ഒരു മാസമായി ഒളിവിലായിരുന്നു ഷഫീഖ് അല്‍ ഖാസിമി. ബന്ധുവില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുരയില്‍ നിന്നാണ് ഇയാളെ പിടികൂടുന്നത്.

കഴിഞ്ഞ മാസം പേപ്പാറ വനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തൊളിക്കോട് ജമാഅത്ത് ഇമാമായിരുന്ന ഷഫീഖ് ഖാസിമി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ, ബലാത്സംഗകുറ്റം ചുമത്തി പോലിസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. പ്രതിയെ പിടികൂടാകാത്തതില്‍ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad