ദുബൈ (www.evisionnews.co): ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ 2019-22 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. യോഗം മുഹമ്മദ് കുഞ്ഞി ചെമ്പരിക്കയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ഷബീര്‍ കീഴൂര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ ടി.ആര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കെ.പി, ഇസ്മായില്‍ നാലാംവാതുക്കല്‍, ബഷീര്‍ സി.എ, മുനീര്‍ ബന്താട്, ഹനീഫ മരവയല്‍, അഷ്‌റഫ് ബോസ്, റൗഫ് കെ.ജി.എന്‍, മുനീര്‍ പള്ളിപ്പുറം, ജാഫര്‍ കൊവ്വല്‍ പ്രസംഗിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും ഹനീഫ കട്ടക്കാല്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പി.എം മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക (പ്രസി), ബഷീര്‍ തെക്കില്‍ (വര്‍ക്കിംഗ് പ്രസി), ബഷീര്‍ പെരുമ്പള, സി.എ ഫറാസ്, ഹനീഫ് കെ.വി.ടി, ആസിഫ് മഠത്തില്‍, സക്കീര്‍ ചെമ്മനാട്, ഷബീറലി പരവനടുക്കം, ആരിഫ് ചെമ്മനാട് (വൈസ് പ്രസി), ഹനീഫ കട്ടക്കാല്‍ (ജന, സെക്ര), സമീര്‍ മിലിട്ടറി, റിസ്‌വാന്‍ മദ്രാസ്, നൂറുദ്ദിന്‍ കോളിയടുക്കം, ഫിറോസ് ദേളി, സഹീര്‍ കീഴൂര്‍, ഹര്‍ഷാദ് പടിഞ്ഞാര്‍, സിദ്ധീഖ് സിബി (ജോ. സെക്ര), ആസിഫ് ബി.എ വള്ളിയോട് (ട്രഷ).
Post a Comment
0 Comments