കാഞ്ഞങ്ങാട് (www.evisionnews.co): വെള്ളരിക്കുണ്ട് ടൗണിലെ ബീവറേജ് ഔട്ട്ലെറ്റില്‍ വന്‍ തീപിടിത്തം. ഒരു കോടി രൂപയുടെ മദ്യം കത്തിനശിച്ചു. ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. രണ്ടുനിലകളും ഗ്രൗണ്ട് ഫ്ളോറുമുള്ള കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് സമീപവാസികള്‍ കണ്ടിരുന്നു. പിന്നീട് വന്‍ തീ പടന്നുപിടിക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ പെരിങ്ങോത്ത് നിന്നും ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെഎം ശ്രീനാഥ്, പിവി അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റും കാഞ്ഞങ്ങാട് നിന്നും അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും ഫയര്‍ഫോഴ്സെത്തി രണ്ടര മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് പുലര്‍ച്ചയോടെ തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പറയുന്നു. മദ്യത്തിനൊപ്പം ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും വയറിംഗുകളും പൂര്‍ണമായും കത്തിനശിച്ചു.
Post a Comment
0 Comments