(www.evisionnews.co) ലോക്സഭാ തെരഞ്ഞൈടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കേരളത്തിലടക്കമുള്ള 182 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കേന്ദ്ര നേതൃത്വം പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണാസിയില്‍ നിന്നും ദേശീയ അധ്യക്ഷന്‍ ഗാന്ധിനഗറില്‍ നിന്നും മത്സരിക്കും. അതേസമയം ആദ്യഘട്ടപട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റില്ല.
കേരളത്തില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും ചാലക്കുടി യില്‍ എ.എന്‍ രാധാകൃഷ്ണനും എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും മത്സരിക്കും. അതേസമയം പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. പത്തനംതിട്ടയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നും അതിനെ കുറിച്ച് ദേശീയ നേതൃത്വത്തോട് ചോദിക്കണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം
കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങള്‍
ആലപ്പുഴ- കെ.എസ് രാധാകൃഷ്ണന്‍
ചാലക്കുടി- എ.എന്‍ രാധാകൃഷ്ണന്‍
എറണാകുളം- അല്‍ഫോണ്‍സ് കണ്ണന്താനം
വടകര- വി.കെ. സജീവന്‍
മലപ്പുറം- ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പാലക്കാട്- സി കൃഷ്ണകുമാര്‍
ആറ്റിങ്ങല്‍- ശോഭ സുരേന്ദ്രന്‍
തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍
കൊല്ലം- വി.കെ സാബു
കണ്ണൂര്‍- സി.കെ പത്മനാഭന്‍
കാസര്‍കോട്- രവീശ തന്ത്രി കുണ്ടാര്‍
Post a Comment
0 Comments